9/8/11

ഓര്‍ക്കൂട്

ര്‍ക്കൂട് 

ര്‍ക്കൂട്ടിലെ കിളികള്‍                                            
കൂടു തകര്‍ത്ത്  
ആകാശത്തിന്റെ നീലിമയില്‍ 
അവ സ്വാതന്ത്ര്യം തേടിപ്പോയി ... .
പക്ഷെ;
അവക്കറിയില്ലല്ലോ,ആകാശത്തിനും അപ്പുറം
 ഞാന്‍ തീര്‍ത്തവല ഭേദിക്കാനാവില്ലെന്നു....

ജീ മെയിലിലെ വരവ് പെട്ടികള്‍ 
ശൂന്ന്യമായി ..
പെട്ടികളിലെ ഇടുങ്ങിയ ജീവിതം 
അവ മടുത്തു കാണും .
 ഓര്‍ക്കൂട്ടിനും ,മെയിലുകള്‍ക്കും ,ബ്ലോഗിനും
 ചാറ്റിങ്ങിനും അപ്പുറം-
ജീവിതമുണ്ടെന്ന് ഞാനറിയുന്നു.
ഘോഷങ്ങള്‍ ഒടുങ്ങിയ 
 ഈ ജീവിതം
ആരുടെയോ ദാനമാണ് .....    
  

31/7/11

ആണ്ടറുതിക്കുറിപ്പ്‌

              
ചിന്തയുടെ ശിഖരങ്ങളില്‍ കാറ്റ് വീശുന്നു 
ഓര്‍മ്മയുടെ നഖമുനകിളില്‍ പേമാരി പെയ്യുന്നു
ഭീതിതമാം ഓര്‍മ്മപോല്‍ കാറ്റ്വീശവേ
ശാഖികള്‍ ഓടിയുന്നരോച്ചയില്‍ 
ഞാന്‍ നടുങ്ങുമ്പോഴും,സ്മൃതി -
കവാടത്തില്‍മുട്ടുന്നു കാലന്‍.
         ആണ്ടറുതിക്കക്കു തീര്‍ക്കുവാ -
         നെത്തുന്ന കാലന്റെ രാത്രിയിത് 
         കര്‍ക്കിടക രാത്രിയെന്നോര്‍ക്കവേ
         മെല്ലെ നീ തഴുകിത്തുറന്നോരീ വാതിലും
         കൊട്ടിയടക്കുന്നു ഞാനിനിത്തോഴി .
രാപ്പാടി പോലുമുങ്ങിക്കഴിഞോരാ-
ശപ്തമാം രാത്രിയുടെ പാതയില്‍ 
ശുനകന്‍മാര്‍ ഓരിയിടുന്നുവോ,
കാല വാഹനമടുക്കുന്നുവോ,
അന്ത്യ കൂദാശ കൈക്കൊള്ളുവാന്‍ 
സമയമാകുന്നുവെന്നോ .....
       അഴികളില്‍ മുഖം ചേര്‍ത്തു നീ 
       കരയുന്നതെന്തിന്നോമാലെ ,
       ദൂരെ നിന്നെത്തുന്ന കാറ്റിന്നലര്‍ച്ചയില്‍     
       നിന്റെ തേങ്ങലുകളലിയുന്നു...  
ഇനിവരും സന്ധ്യകള്‍ ഞാനിനിക്കാണില്ല,
നിന്മുടിക്കെട്ടില്‍ മുഖംചേര്‍ത്തു തേങ്ങില്ല,
മൌന തീരങ്ങളില്‍ സഞ്ചരിചെത്തുന്ന 
രാവുകള്‍ നോക്കി നെടുവീര്‍പ്പടക്കില്ല,
ചിന്തകള്‍ ശിതിലമാക്കും പ്രഭാതങ്ങളെത്തില്ല ,
പകലിന്റെ കണ്ണുകള്‍ നോക്കി നോവിക്കില്ല,
കേള്‍ക്കില്ല നിന്‍ മധുര വാക്കുകള്‍ ഓര്‍ക്കില്ല ,
എല്ലാം ഒടുങ്ങുന്ന രാത്രിയിത് ....
       ഇന്നുമീ സത്രത്തിലെത്തിയ യാത്രികര്‍ 
       ചൊല്ലിയടിയ സ്വര്‍ല്ലോക കഥകളില്‍ 
       ദുഃഖം കിനിഞ്ഞതും ,ഇരു ചെവികളൂ -
       തിയടച്ചതും,ഓര്‍ത്തോര്‍ത്തു 
       സത്രത്തിലവസാന നിദ്രക്കൊരുങ്ങവേ 
       പിന്നയും വാതിലില്‍ മുട്ടുന്നു കാലന്‍ ....
വാതിലും താനേ തുറക്കുന്നു 
പാമെന്‍ കഴുത്തില്‍ കുടുങ്ങുന്നു 
ഞരമ്പുകള്‍ മുറുകുന്ന മര്‍മ്മരം .....
       ഞരമ്പുകള്‍ മുറുകുന്ന മര്‍മ്മരം 
       നിന്റെ തേങ്ങലില്‍അലിയുന്നു.
       ബോധ നിലാവ് മറയുന്നു ,ചുറ്റിലും -
       പേമാരിയായി പെയ്യുന്നു കര്‍ക്കിടകം .               
...........................................................................
 
 
     
     
 

2/10/10

മരണ മൊഴി

         മരണ മൊഴി




                              1
കൂട്ടം തെറ്റി മേഞ്ഞ കുഞ്ഞാടിന് ,
പാതിവഴിയില്‍ യാത്രനിര്‍ത്തി
മരണത്തിന്റെ ആഴം കണ്ട സുഹൃത്തിന്
വൃച്ചിക പ്പുലരിയില്‍
നിനക്കാതെ പെയ്ത മഴയില്‍
ഒലിച്ചുപോയ കിനാവിന് 
അച്ഛന്‍ മരിച്ച സഹാജാതര്‍ക്ക്
ഈ കവിത സമര്‍പ്പിക്കുന്നു .
                  2
ഇത് നിന്റെ തൂവലാണ്,
ഒരു മേയ് മാസ ഉച്ചയില്‍ എന്റെ കൂട്ടില്‍ വച്ച്
നിന്നില്‍ നിന്നും  ഞാന്‍ കവര്‍ന്ന ഓര്‍മ്മ .
നിനക്ക് ഞാനേകിയ സ്നേഹത്തില്‍
നീ ഉഷ്ണ്ണിക്കുന്നത്  ഞാനറിഞ്ഞു
തണുപ്പ് തേടി നീ അകലേക്കു പറന്നു.
തൂവല്‍ മാത്രം ബാക്കി ...           
                         3
ഇന്നലെ പെയ്ത പകലില്‍
നാമൊരു കളിയോടമിറക്കി
യാത്രക്കാരനായി ഒരു ചോനനുറുംപ്   
നീ തന്നെ കല്ലെറിഞ്ഞു
തോണി മറിച്ചു .
നീന്തലറിയാത്ത ഉറുമ്പിന്റെ പിടച്ചില്‍ -
നീ ആര്‍ത്തു ചിരിച്ചു .
അതിന്റെ തുറിച്ച കണ്ണുകളും
വീര്‍ത്ത വയറും 
ഞാന്‍ സ്വപ്നം കാണുന്നു .
ഇപ്പോള്‍ ഉറുമ്പിന്നു പകരം 
ഞാനാണ് .
നീ ചിരിക്കുകയാണിപ്പോഴും .
                  4       
ഇത് പോലൊരു സന്ധ്യയില്‍
വളത്തു ണ്ടാല്‍ മുറിഞ്ഞ
നിന്റെ കയ്യിലെ ചോര
ഞാനൊപ്പി യെടുത്തു .
ഇന്ന് നിന്റെ വാക്കിന്റെ
മുനയില്‍ മുറിഞ്ഞ എന്റെ ഹൃദയം ,

നാം സംഗമിച്ച പുല്‍ത്തകിടിയില്‍ .
എന്റെ രക്തം വാര്‍ന്നു വീഴുന്നു ..
ഇതില്‍ -
നിന്റെ പാപങ്ങള്‍ കഴുകുക .
                 5
എത്രയോ രാവുകളില്‍ 
നിന്റെ ചുണ്ടിന്റെ ചൂട് ഞാനറിഞ്ഞു 
ഞാന്‍ പഠിച്ച 
നിന്റെ ഭൂമിശാസ്ത്രത്തിനും
നാം പഠിച്ച
സ്നേഹശാസ്ത്രത്തിനും 
ക്ഷമാപണത്തോടെ
ഞാനിതു സമര്‍പ്പിക്കുന്നു 
                   6
വിണ്ടു കീറിയ പാടത്തിന്റെ കരയിലെ 
ഉണങ്ങിയ കാഞ്ഞിര മരം .
പറന്നുയരുന്ന പരുന്തിന്റെ-
കൂര്‍ത്ത നഘങ്ങളില്‍ 
ചോരകിനിയുന്ന എന്റെ ഹൃദയം .
                   7
നാം തച്ചുടച്ച 
ഹൃദയ ചീളുകള്‍ മുറി നിറയെ ..
കാലില്‍ ഒരു നനവ്.
യാത്ര മുടങ്ങുന്നു .
പിന്നില്‍ ചോരത്തുള്ളികള്‍ 
                 8
കൂട്ടം തെറ്റിയ കവിയുടെ ശവം
ഗ്രാമത്തിന്റെ വിജനതയില്‍
ആരയോ കാത്തു കിടന്നു .




(1993)

മരണം


               മരണം 


എങ്ങോ കൊലച്ചിരി യുയരുന്നു
ജാലകപ്പഴുതിലൂടെന്‍  കണ്ണ്- 
നീളവേ; അകലെനിന്നും 
ചിരിതൂകി മരണമെത്തുന്ന കാണ്മൂ ....


                  ഒരു കാറ്റായി ഞാന്‍ പോകുന്ന -
                  നേരത്തെന്‍  പ്രിയ തോഴി ,
                  കണ്ണീരു വാര്‍ക്കാതെ , മനമി-
                  ടറാതെന്നെ  നീ  യാത്രയാക്കൂ..


1987


1/10/10

മഴ


      മഴ



പുറത്തു മഴ പെയ്യുന്നു
ഞാന്‍ മഴ കാണുക യാണ് 
മേല്‍ക്കൂരയില്‍ നിന്നും മഴ
ഒഴുകിയെത്തുന്നു.
 ഞാനതിനെ 
കൈക്കുമ്പിളില്‍ നിറച്ചു -
നിന്റെ മുഖത്തേക്ക് എറിയും.  

 മരച്ചില്ലകളില്‍ മഴ തിമര്‍ക്കുന്നു..
 മലയുടെ മുകളില്‍ നിന്നും
പ്രളയം പോലെ മഴ ഒഴുകിയെത്തുന്നു .. 
മുറ്റം കടലാകുന്നു .

 മിന്നല്‍ വെളിച്ചത്തില്‍ 
 വെള്ളിപോലുള്ള  മഴ 
 തനിച്ചിരുന്നു കാണുമ്പോള്‍-
  നിന്നെ ഓര്‍ക്കും ... 

 ഇപ്പോള്‍ അകത്തും മഴ പെയ്യുന്നു .

ണ്ണ   വറ്റിയ  
ണ്‍ ചെരാതിന്റെ  വെളിച്ചത്തില്‍ 
സ്വര്‍ണ്ണം പോലെ മഴ പെയ്യുമ്പോള്‍  
നിന്റെ നനഞ്ഞ മുഖം 
ഓര്‍മ്മ വരും.
 ഞാന്‍  മഴ നനയുകയാണ്‌ . 
 അല്ല ;
ഞാന്‍ മഴയായ് പെയ്യുകയാണ് . 




  












30/9/10

വര്‍ത്തമാനകാല യാത്രികര്‍ /(poem)


  














വര്‍ത്തമാനകാല യാത്രികര്‍ 

 

ര്‍മകളുടെ നദീ മുഖത്തു നിന്നും ,
ഓമലേ തുടങ്ങാം നമുക്കീ യാത്ര .
ഓളങ്ങളിളകുന്ന മനസിലേക്കിറ്റു-
വീഴും സ്നേഹരാഗങ്ങ ളോരാതെ
കടമയുടെ കടവിലെ തോണിയേറുക.

       കാറ്റ് വീശുന്നു കടലിരമ്പുന്നു
       സ്വപ്ന സാനുക്കളില്‍ അന്തി പൂക്കുന്നു .

മിഴികളില്‍ നിന്നുതിരു മശ്രു-
കണങ്ങളാലി   ചെരാതു നിറയ്ക്കുക,  
കരളിലെ യുലത്തീയാല്‍ ദീപം തെളിക്കുക
ഗതകാല സ്വപ്നങ്ങളെരിഞ്ഞമര്‍ന്ന-
ചിതയെ വലം വെച്ചു , നീര്‍ക്കുടമുടച്ചു-
ശകുനങ്ങളറിയാതെ  ശാപമോരാതെ 
ശാന്ത ചിത്തയായ്,കാല ഭേദത്തിന്‍-
കവാടം കടന്നു നീ യിത്തോണിയേറുക.
അമരത്ത് ഞാനിരിക്കാം ;നീയോ യാത്രിണി.

പിന്നിലുയരും യാതകാലത്തിന്‍-
കടത്തുകാരന്റെ തേങ്ങലിലുലയാതെ ,
മുന്നോട്ടു പോകേണ്ടവര്‍ നമ്മള്‍  
വേറിടും  മനസ്സുകള്‍ക്കിടയിലായ്‌
കോട്ടകള്‍ തീര്‍ത്തു  ഭൂതകാലത്തെ 
മറയ്ക്കും വര്‍ത്തമാന കാല യാത്രികര്‍ .   
                                2
സ്മരണ തീരങ്ങള്‍ വിട്ടു  സ്മൃതി മുനമ്പുകള്‍-
താണ്ടിവഞ്ചി മെല്ലെ നീങ്ങവേ
ഹൃദയ ഭിത്തിയില്‍ നീ വരച്ചിട്ടോരാ 
സ്നേഹ ഭൂപടം നോക്കി ഞാന്‍
പഥങ്ങള്‍ തിരയുന്നു ,തുഴയുന്നു .

അപ്പോഴും പ്രിയേ ഒന്ന് നീയോര്‍ക്ക;
നിന്റെ കണ്ണിലെ യഗ്നി നീ 
കെടാതെ സൂക്ഷിച്ചു വയ്ക്കുക,
നാളെ പുലരിയായ് പുനര്‍-
ജ്ജനിക്കേണ്ട വള്‍ നീ ;  ഞാനോ-
നീ വരും വരെ കാത്തു നിലക്കേണ്ടവന്‍
ഞാനീ കാലത്തിന്റെ കടത്തുകാരന്‍ .
(1987)   

29/9/10

കിളിമൊഴികള്‍/POEM



കിളിമൊഴിള്‍


                     1
നിന്റെ സ്നേഹത്തിന്നു പകരം
ഇത് ഞാന്‍ നല്‍കുന്നു 
ഇതെന്റെ കണ്ണുനീരാണ്
ഇനിയും തോരാത്ത  പേമാരി -
തന്നവസാന തുള്ളിയാണ്.
മജ്ജയില്‍ നിന്നുറിഎത്തും 
ജീവന്റെയമൃതമാം കവിതയാണ്
                     2
സൌഹൃദത്തിന്റെ പൂക്കുടന്നയും
സ്നേഹവായ്പിന്റെ മദ്യവും 
നിനക്ക് ഞാന്‍ നല്‍കുന്നു .
നീയിതു പാനം ചെയ്തുന്മത്ത-
യായൊരു ചുംമ്പനം നല്‍കുക ;
മറക്കാതിരിക്കാന്‍......
                     3
 പിരിയുവാന്‍ നേരമാകുന്നു, 
സ്നേഹത്തിന്റെ കവിതകള്‍-   നിന്റെ                                                                                    മിഴി കളിലെരിഞ്ഞടങ്ങുന്നു .
 നിരാശയായി പൂത്തൊരാ -
 കദനത്തിന്റെ കഥകള്‍ കേട്ടു 
 കടംതന്നസുഖങ്ങളും  കടംകൊണ്ട ദുഖങ്ങളും
കൈമാറുക പരസ്പരം .

1987