ഓര്‍ക്കൂട്
ഓര്‍ക്കൂട്ടിലെ കിളികള്‍
കൂടു തകര്‍ത്ത്
ആകാശത്തിന്റെ നീലിമയില്‍
അവ സ്വാതന്ത്ര്യം തേടിപ്പോയി ... .
പക്ഷെ;
അവക്കറിയില്ലല്ലോ,ആകാശത്തിനും അപ്പുറം
ഞാന്‍ തീര്‍ത്തവല ഭേദിക്കാനാവില്ലെന്നു....
ജീ മെയിലിലെ വരവ് പെട്ടികള്‍
ശൂന്ന്യമായി ..
പെട്ടികളിലെ ഇടുങ്ങിയ ജീവിതം
അവ മടുത്തു കാണും .
ഓര്‍ക്കൂട്ടിനും ,മെയിലുകള്‍ക്കും ,ബ്ലോഗിനും
ചാറ്റിങ്ങിനും അപ്പുറം-
ജീവിതമുണ്ടെന്ന് ഞാനറിയുന്നു.
ആഘോഷങ്ങള്‍ ഒടുങ്ങിയ
ഈ ജീവിതം
ആരുടെയോ ദാനമാണ് ..... 