2/10/10

മരണ മൊഴി

         മരണ മൊഴി




                              1
കൂട്ടം തെറ്റി മേഞ്ഞ കുഞ്ഞാടിന് ,
പാതിവഴിയില്‍ യാത്രനിര്‍ത്തി
മരണത്തിന്റെ ആഴം കണ്ട സുഹൃത്തിന്
വൃച്ചിക പ്പുലരിയില്‍
നിനക്കാതെ പെയ്ത മഴയില്‍
ഒലിച്ചുപോയ കിനാവിന് 
അച്ഛന്‍ മരിച്ച സഹാജാതര്‍ക്ക്
ഈ കവിത സമര്‍പ്പിക്കുന്നു .
                  2
ഇത് നിന്റെ തൂവലാണ്,
ഒരു മേയ് മാസ ഉച്ചയില്‍ എന്റെ കൂട്ടില്‍ വച്ച്
നിന്നില്‍ നിന്നും  ഞാന്‍ കവര്‍ന്ന ഓര്‍മ്മ .
നിനക്ക് ഞാനേകിയ സ്നേഹത്തില്‍
നീ ഉഷ്ണ്ണിക്കുന്നത്  ഞാനറിഞ്ഞു
തണുപ്പ് തേടി നീ അകലേക്കു പറന്നു.
തൂവല്‍ മാത്രം ബാക്കി ...           
                         3
ഇന്നലെ പെയ്ത പകലില്‍
നാമൊരു കളിയോടമിറക്കി
യാത്രക്കാരനായി ഒരു ചോനനുറുംപ്   
നീ തന്നെ കല്ലെറിഞ്ഞു
തോണി മറിച്ചു .
നീന്തലറിയാത്ത ഉറുമ്പിന്റെ പിടച്ചില്‍ -
നീ ആര്‍ത്തു ചിരിച്ചു .
അതിന്റെ തുറിച്ച കണ്ണുകളും
വീര്‍ത്ത വയറും 
ഞാന്‍ സ്വപ്നം കാണുന്നു .
ഇപ്പോള്‍ ഉറുമ്പിന്നു പകരം 
ഞാനാണ് .
നീ ചിരിക്കുകയാണിപ്പോഴും .
                  4       
ഇത് പോലൊരു സന്ധ്യയില്‍
വളത്തു ണ്ടാല്‍ മുറിഞ്ഞ
നിന്റെ കയ്യിലെ ചോര
ഞാനൊപ്പി യെടുത്തു .
ഇന്ന് നിന്റെ വാക്കിന്റെ
മുനയില്‍ മുറിഞ്ഞ എന്റെ ഹൃദയം ,

നാം സംഗമിച്ച പുല്‍ത്തകിടിയില്‍ .
എന്റെ രക്തം വാര്‍ന്നു വീഴുന്നു ..
ഇതില്‍ -
നിന്റെ പാപങ്ങള്‍ കഴുകുക .
                 5
എത്രയോ രാവുകളില്‍ 
നിന്റെ ചുണ്ടിന്റെ ചൂട് ഞാനറിഞ്ഞു 
ഞാന്‍ പഠിച്ച 
നിന്റെ ഭൂമിശാസ്ത്രത്തിനും
നാം പഠിച്ച
സ്നേഹശാസ്ത്രത്തിനും 
ക്ഷമാപണത്തോടെ
ഞാനിതു സമര്‍പ്പിക്കുന്നു 
                   6
വിണ്ടു കീറിയ പാടത്തിന്റെ കരയിലെ 
ഉണങ്ങിയ കാഞ്ഞിര മരം .
പറന്നുയരുന്ന പരുന്തിന്റെ-
കൂര്‍ത്ത നഘങ്ങളില്‍ 
ചോരകിനിയുന്ന എന്റെ ഹൃദയം .
                   7
നാം തച്ചുടച്ച 
ഹൃദയ ചീളുകള്‍ മുറി നിറയെ ..
കാലില്‍ ഒരു നനവ്.
യാത്ര മുടങ്ങുന്നു .
പിന്നില്‍ ചോരത്തുള്ളികള്‍ 
                 8
കൂട്ടം തെറ്റിയ കവിയുടെ ശവം
ഗ്രാമത്തിന്റെ വിജനതയില്‍
ആരയോ കാത്തു കിടന്നു .




(1993)

മരണം


               മരണം 


എങ്ങോ കൊലച്ചിരി യുയരുന്നു
ജാലകപ്പഴുതിലൂടെന്‍  കണ്ണ്- 
നീളവേ; അകലെനിന്നും 
ചിരിതൂകി മരണമെത്തുന്ന കാണ്മൂ ....


                  ഒരു കാറ്റായി ഞാന്‍ പോകുന്ന -
                  നേരത്തെന്‍  പ്രിയ തോഴി ,
                  കണ്ണീരു വാര്‍ക്കാതെ , മനമി-
                  ടറാതെന്നെ  നീ  യാത്രയാക്കൂ..


1987


1/10/10

മഴ


      മഴ



പുറത്തു മഴ പെയ്യുന്നു
ഞാന്‍ മഴ കാണുക യാണ് 
മേല്‍ക്കൂരയില്‍ നിന്നും മഴ
ഒഴുകിയെത്തുന്നു.
 ഞാനതിനെ 
കൈക്കുമ്പിളില്‍ നിറച്ചു -
നിന്റെ മുഖത്തേക്ക് എറിയും.  

 മരച്ചില്ലകളില്‍ മഴ തിമര്‍ക്കുന്നു..
 മലയുടെ മുകളില്‍ നിന്നും
പ്രളയം പോലെ മഴ ഒഴുകിയെത്തുന്നു .. 
മുറ്റം കടലാകുന്നു .

 മിന്നല്‍ വെളിച്ചത്തില്‍ 
 വെള്ളിപോലുള്ള  മഴ 
 തനിച്ചിരുന്നു കാണുമ്പോള്‍-
  നിന്നെ ഓര്‍ക്കും ... 

 ഇപ്പോള്‍ അകത്തും മഴ പെയ്യുന്നു .

ണ്ണ   വറ്റിയ  
ണ്‍ ചെരാതിന്റെ  വെളിച്ചത്തില്‍ 
സ്വര്‍ണ്ണം പോലെ മഴ പെയ്യുമ്പോള്‍  
നിന്റെ നനഞ്ഞ മുഖം 
ഓര്‍മ്മ വരും.
 ഞാന്‍  മഴ നനയുകയാണ്‌ . 
 അല്ല ;
ഞാന്‍ മഴയായ് പെയ്യുകയാണ് . 




  












30/9/10

വര്‍ത്തമാനകാല യാത്രികര്‍ /(poem)


  














വര്‍ത്തമാനകാല യാത്രികര്‍ 

 

ര്‍മകളുടെ നദീ മുഖത്തു നിന്നും ,
ഓമലേ തുടങ്ങാം നമുക്കീ യാത്ര .
ഓളങ്ങളിളകുന്ന മനസിലേക്കിറ്റു-
വീഴും സ്നേഹരാഗങ്ങ ളോരാതെ
കടമയുടെ കടവിലെ തോണിയേറുക.

       കാറ്റ് വീശുന്നു കടലിരമ്പുന്നു
       സ്വപ്ന സാനുക്കളില്‍ അന്തി പൂക്കുന്നു .

മിഴികളില്‍ നിന്നുതിരു മശ്രു-
കണങ്ങളാലി   ചെരാതു നിറയ്ക്കുക,  
കരളിലെ യുലത്തീയാല്‍ ദീപം തെളിക്കുക
ഗതകാല സ്വപ്നങ്ങളെരിഞ്ഞമര്‍ന്ന-
ചിതയെ വലം വെച്ചു , നീര്‍ക്കുടമുടച്ചു-
ശകുനങ്ങളറിയാതെ  ശാപമോരാതെ 
ശാന്ത ചിത്തയായ്,കാല ഭേദത്തിന്‍-
കവാടം കടന്നു നീ യിത്തോണിയേറുക.
അമരത്ത് ഞാനിരിക്കാം ;നീയോ യാത്രിണി.

പിന്നിലുയരും യാതകാലത്തിന്‍-
കടത്തുകാരന്റെ തേങ്ങലിലുലയാതെ ,
മുന്നോട്ടു പോകേണ്ടവര്‍ നമ്മള്‍  
വേറിടും  മനസ്സുകള്‍ക്കിടയിലായ്‌
കോട്ടകള്‍ തീര്‍ത്തു  ഭൂതകാലത്തെ 
മറയ്ക്കും വര്‍ത്തമാന കാല യാത്രികര്‍ .   
                                2
സ്മരണ തീരങ്ങള്‍ വിട്ടു  സ്മൃതി മുനമ്പുകള്‍-
താണ്ടിവഞ്ചി മെല്ലെ നീങ്ങവേ
ഹൃദയ ഭിത്തിയില്‍ നീ വരച്ചിട്ടോരാ 
സ്നേഹ ഭൂപടം നോക്കി ഞാന്‍
പഥങ്ങള്‍ തിരയുന്നു ,തുഴയുന്നു .

അപ്പോഴും പ്രിയേ ഒന്ന് നീയോര്‍ക്ക;
നിന്റെ കണ്ണിലെ യഗ്നി നീ 
കെടാതെ സൂക്ഷിച്ചു വയ്ക്കുക,
നാളെ പുലരിയായ് പുനര്‍-
ജ്ജനിക്കേണ്ട വള്‍ നീ ;  ഞാനോ-
നീ വരും വരെ കാത്തു നിലക്കേണ്ടവന്‍
ഞാനീ കാലത്തിന്റെ കടത്തുകാരന്‍ .
(1987)   

29/9/10

കിളിമൊഴികള്‍/POEM



കിളിമൊഴിള്‍


                     1
നിന്റെ സ്നേഹത്തിന്നു പകരം
ഇത് ഞാന്‍ നല്‍കുന്നു 
ഇതെന്റെ കണ്ണുനീരാണ്
ഇനിയും തോരാത്ത  പേമാരി -
തന്നവസാന തുള്ളിയാണ്.
മജ്ജയില്‍ നിന്നുറിഎത്തും 
ജീവന്റെയമൃതമാം കവിതയാണ്
                     2
സൌഹൃദത്തിന്റെ പൂക്കുടന്നയും
സ്നേഹവായ്പിന്റെ മദ്യവും 
നിനക്ക് ഞാന്‍ നല്‍കുന്നു .
നീയിതു പാനം ചെയ്തുന്മത്ത-
യായൊരു ചുംമ്പനം നല്‍കുക ;
മറക്കാതിരിക്കാന്‍......
                     3
 പിരിയുവാന്‍ നേരമാകുന്നു, 
സ്നേഹത്തിന്റെ കവിതകള്‍-   നിന്റെ                                                                                    മിഴി കളിലെരിഞ്ഞടങ്ങുന്നു .
 നിരാശയായി പൂത്തൊരാ -
 കദനത്തിന്റെ കഥകള്‍ കേട്ടു 
 കടംതന്നസുഖങ്ങളും  കടംകൊണ്ട ദുഖങ്ങളും
കൈമാറുക പരസ്പരം .

1987


 


 

27/9/10

ഉറക്കുപാട്ട്/ poem


 ഉറക്കുപാട്ട്

  നാളത്തെ പുലരിയില്‍  മഴ
  പെയ്തോഴിഞ്ഞ വീഥിയില്‍ 
  ഒരു ശിരചേദം നടക്കുന്നതിന്‍ മുന്‍പേ  
  ഒരുപാട്ടുകൂടി ഞാന്‍ പാടിടട്ടെ 

സന്ധ്യകളിലിരുള്‍ മൂടുന്നു 
സൂര്യാവര്‍ത്ത ങ്ങളില്‍      
ചെന്നിണം പരക്കുന്നു
ഞാനെത്തുന്നിതാ ദുഃഖ ഗാനമായ്

          കാണുന്നിതിരുളില്‍ ഞാന്‍ 
          നിങ്ങള്‍തന്‍ ജീവിത ദുഃഖങ്ങള്‍   
          കേള്‍ക്കുന്നു പുലരിയില്‍
          നിങ്ങള്‍ തന്നഭിലാഷങ്ങള്‍
 നിസ്സഹായനാം ഞാനൊന്നു പാടട്ടെ
എല്ലാം മന്നുങ്ങുവാനായി
ഏതോ കവിയുടെ പാട്ടിന്‍
ശീലുകള്‍ രാപ്പാടി പാടവേ 
ശുഭ സ്വപ്നവും കണ്ടുങ്ങീടുക 

നിങ്ങളുറങ്ങുന്ന കാര്‍ത്തിക രാവില്‍ 
മാസ്മര ചുംബന ലഹരിയുമായ് 
മരണമെത്തുന്നതിന്‍ മുന്‍പേ 
പാടട്ടെ ഞാനൊരുക്കു പാട്ടു കൂടി   

(1987)