ഓര്‍ക്കൂട്
ഓര്‍ക്കൂട്ടിലെ കിളികള്‍
കൂടു തകര്‍ത്ത്
ആകാശത്തിന്റെ നീലിമയില്‍
അവ സ്വാതന്ത്ര്യം തേടിപ്പോയി ... .
പക്ഷെ;
അവക്കറിയില്ലല്ലോ,ആകാശത്തിനും അപ്പുറം
ഞാന്‍ തീര്ത്തവല ഭേദിക്കാനാവില്ലെന്നു....
ജീ മെയിലിലെ വരവ് പെട്ടികള്‍
ശൂന്ന്യമായി ..
പെട്ടികളിലെ ഇടുങ്ങിയ ജീവിതം
അവ മടുത്തു കാണും .
ഓര്‍ക്കൂട്ടിനും ,മെയിലുകള്‍ക്കും ,ബ്ലോഗിനും
ചാറ്റിങ്ങിനും അപ്പുറം-
ജീവിതമുണ്ടെന്ന് ഞാനറിയുന്നു.
ആഘോഷങ്ങള്‍ ഒടുങ്ങിയ
ഈ ജീവിതം
ആരുടെയോ ദാനമാണ് ..... 
ഓര്‍ക്കൂട്ടിനും ,മെയിലുകള്‍ക്കും ,ബ്ലോഗിനും
മറുപടിഇല്ലാതാക്കൂചാറ്റിങ്ങിനും അപ്പുറം-
ജീവിതമുണ്ടെന്ന് ഞാനറിയുന്നു.
ആ ജീവിതം കാണാന്‍ ബ്ലോഗുലകത്തിലേക്ക്.. :))
മറുപടിഇല്ലാതാക്കൂഗൂഗിള് പ്ലസ് ഉണ്ട് കടന്നു വരൂ ...ആ ലോകത്തേക്ക്
മറുപടിഇല്ലാതാക്കൂജീവിതം ഡിജിറ്റലൈസ് ചെയ്ത ഈ കാലത്ത് എല്ലാം ഇലക്ട്രൊമാഗ്നാറ്റിക് തരംഗങ്ങളാണ്. മൂർത്തമായരൂപം എല്ലാറ്റിനും നഷ്ടപ്പെട്ടിരിക്കുന്നു...
മറുപടിഇല്ലാതാക്കൂ