ചിന്തയുടെ ശിഖരങ്ങളില്‍ കാറ്റ് വീശുന്നു
ഓര്‍മ്മയുടെ നഖമുനകിളില്‍ പേമാരി പെയ്യുന്നു
ഭീതിതമാം ഓര്‍മ്മപോല്‍ കാറ്റ്വീശവേ
ശാഖികള്‍ ഓടിയുന്നരോച്ചയില്‍
ഞാന്‍ നടുങ്ങുമ്പോഴും,സ്മൃതി -
കവാടത്തില്‍മുട്ടുന്നു കാലന്‍.
ആണ്ടറുതിക്കണക്കു തീര്‍ക്കുവാ -
നെത്തുന്ന കാലന്റെ രാത്രിയിത്
കര്‍ക്കിടക രാത്രിയെന്നോര്‍ക്കവേ
മെല്ലെ നീ തഴുകിത്തുറന്നോരീ വാതിലും
കൊട്ടിയടക്കുന്നു ഞാനിനിത്തോഴി .
രാപ്പാടി പോലുമുറങ്ങിക്കഴിഞോരാ-
ശപ്തമാം രാത്രിയുടെ പാതയില്‍
ശുനകന്‍മാര്‍ ഓരിയിടുന്നുവോ,
കാല വാഹനമടുക്കുന്നുവോ,
അന്ത്യ കൂദാശ കൈക്കൊള്ളുവാന്‍
സമയമാകുന്നുവെന്നോ .....
അഴികളില്‍ മുഖം ചേര്‍ത്തു നീ
കരയുന്നതെന്തിന്നോമാലെ ,
ദൂരെ നിന്നെത്തുന്ന കാറ്റിന്നലര്‍ച്ചയില്‍
നിന്റെ തേങ്ങലുകളലിയുന്നു...
ഇനിവരും സന്ധ്യകള്‍ ഞാനിനിക്കാണില്ല,
നിന്മുടിക്കെട്ടില്‍ മുഖംചേര്‍ത്തു തേങ്ങില്ല,
മൌന തീരങ്ങളില്‍ സഞ്ചരിചെത്തുന്ന
രാവുകള്‍ നോക്കി നെടുവീര്‍പ്പടക്കില്ല,
ചിന്തകള്‍ ശിതിലമാക്കും പ്രഭാതങ്ങളെത്തില്ല ,
പകലിന്റെ കണ്ണുകള്‍ നോക്കി നോവിക്കില്ല,
കേള്‍ക്കില്ല നിന്‍ മധുര വാക്കുകള്‍ ഓര്‍ക്കില്ല ,
എല്ലാം ഒടുങ്ങുന്ന രാത്രിയിത് ....
ഇന്നുമീ സത്രത്തിലെത്തിയ യാത്രികര്‍
ചൊല്ലിയടിയ സ്വര്‍ല്ലോക കഥകളില്‍
ദുഃഖം കിനിഞ്ഞതും ,ഇരു ചെവികളൂ -
തിയടച്ചതും,ഓര്‍ത്തോര്‍ത്തു
സത്രത്തിലവസാന നിദ്രക്കൊരുങ്ങവേ
പിന്നയും വാതിലില്‍ മുട്ടുന്നു കാലന്‍ ....
വാതിലും താനേ തുറക്കുന്നു
പാശമെന് കഴുത്തില്‍ കുടുങ്ങുന്നു
ഞരമ്പുകള്‍ മുറുകുന്ന മര്‍മ്മരം .....
ഞരമ്പുകള്‍ മുറുകുന്ന മര്‍മ്മരം
നിന്റെ തേങ്ങലില്‍അലിയുന്നു.
ബോധ നിലാവ് മറയുന്നു ,ചുറ്റിലും -
പേമാരിയായി പെയ്യുന്നു കര്‍ക്കിടകം .
...........................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ