കിളിമൊഴികള്‍
1
നിന്റെ സ്നേഹത്തിന്നു പകരം
ഇത് ഞാന്‍ നല്‍കുന്നു
ഇതെന്റെ കണ്ണുനീരാണ്
ഇനിയും തോരാത്ത പേമാരി -
തന്നവസാന തുള്ളിയാണ്.
മജ്ജയില്‍ നിന്നുറിഎത്തും
ജീവന്റെയമൃതമാം കവിതയാണ്
2
സൌഹൃദത്തിന്റെ പൂക്കുടന്നയും
സ്നേഹവായ്പിന്റെ മദ്യവും
നിനക്ക് ഞാന്‍ നല്‍കുന്നു .
നീയിതു പാനം ചെയ്തുന്മത്ത-
യായൊരു ചുംമ്പനം നല്‍കുക ;
മറക്കാതിരിക്കാന്‍......
3
പിരിയുവാന്‍ നേരമാകുന്നു,
സ്നേഹത്തിന്റെ കവിതകള്‍- നിന്റെ മിഴി കളിലെരിഞ്ഞടങ്ങുന്നു .
നിരാശയായി പൂത്തൊരാ -
കദനത്തിന്റെ കഥകള്‍ കേട്ടു
കടംതന്നസുഖങ്ങളും കടംകൊണ്ട ദുഖങ്ങളും
കൈമാറുക പരസ്പരം .
1987

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ