27/9/10

ഉറക്കുപാട്ട്/ poem


 ഉറക്കുപാട്ട്

  നാളത്തെ പുലരിയില്‍  മഴ
  പെയ്തോഴിഞ്ഞ വീഥിയില്‍ 
  ഒരു ശിരചേദം നടക്കുന്നതിന്‍ മുന്‍പേ  
  ഒരുപാട്ടുകൂടി ഞാന്‍ പാടിടട്ടെ 

സന്ധ്യകളിലിരുള്‍ മൂടുന്നു 
സൂര്യാവര്‍ത്ത ങ്ങളില്‍      
ചെന്നിണം പരക്കുന്നു
ഞാനെത്തുന്നിതാ ദുഃഖ ഗാനമായ്

          കാണുന്നിതിരുളില്‍ ഞാന്‍ 
          നിങ്ങള്‍തന്‍ ജീവിത ദുഃഖങ്ങള്‍   
          കേള്‍ക്കുന്നു പുലരിയില്‍
          നിങ്ങള്‍ തന്നഭിലാഷങ്ങള്‍
 നിസ്സഹായനാം ഞാനൊന്നു പാടട്ടെ
എല്ലാം മന്നുങ്ങുവാനായി
ഏതോ കവിയുടെ പാട്ടിന്‍
ശീലുകള്‍ രാപ്പാടി പാടവേ 
ശുഭ സ്വപ്നവും കണ്ടുങ്ങീടുക 

നിങ്ങളുറങ്ങുന്ന കാര്‍ത്തിക രാവില്‍ 
മാസ്മര ചുംബന ലഹരിയുമായ് 
മരണമെത്തുന്നതിന്‍ മുന്‍പേ 
പാടട്ടെ ഞാനൊരുക്കു പാട്ടു കൂടി   

(1987) 
                      

2 അഭിപ്രായങ്ങൾ:

  1. നല്ല കവിത.ഇത് പുത്തൻ പ്രഭാതങ്ങളിലേക്കുള്ള ഉണർത്തു പാട്ടാവട്ടെ.ജീവിതം ഇനിയുമുണ്ട്.മരണത്തെപറ്റി ചിന്തിക്കാൻ വരട്ടെ.

    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തതെന്താ.?

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  2. ഉറക്കുപാട്ടല്ല, ഉണര്‍ത്തുപാട്ടത്രെ വേണ്ടൂ.

    1987....??

    മറുപടിഇല്ലാതാക്കൂ