9/8/11

ഓര്‍ക്കൂട്

ര്‍ക്കൂട് 

ര്‍ക്കൂട്ടിലെ കിളികള്‍                                            
കൂടു തകര്‍ത്ത്  
ആകാശത്തിന്റെ നീലിമയില്‍ 
അവ സ്വാതന്ത്ര്യം തേടിപ്പോയി ... .
പക്ഷെ;
അവക്കറിയില്ലല്ലോ,ആകാശത്തിനും അപ്പുറം
 ഞാന്‍ തീര്‍ത്തവല ഭേദിക്കാനാവില്ലെന്നു....

ജീ മെയിലിലെ വരവ് പെട്ടികള്‍ 
ശൂന്ന്യമായി ..
പെട്ടികളിലെ ഇടുങ്ങിയ ജീവിതം 
അവ മടുത്തു കാണും .
 ഓര്‍ക്കൂട്ടിനും ,മെയിലുകള്‍ക്കും ,ബ്ലോഗിനും
 ചാറ്റിങ്ങിനും അപ്പുറം-
ജീവിതമുണ്ടെന്ന് ഞാനറിയുന്നു.
ഘോഷങ്ങള്‍ ഒടുങ്ങിയ 
 ഈ ജീവിതം
ആരുടെയോ ദാനമാണ് .....    
  

4 അഭിപ്രായങ്ങൾ:

  1. ഓര്‍ക്കൂട്ടിനും ,മെയിലുകള്‍ക്കും ,ബ്ലോഗിനും
    ചാറ്റിങ്ങിനും അപ്പുറം-
    ജീവിതമുണ്ടെന്ന് ഞാനറിയുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ആ ജീവിതം കാണാന്‍ ബ്ലോഗുലകത്തിലേക്ക്.. :))

    മറുപടിഇല്ലാതാക്കൂ
  3. ഗൂഗിള്‍ പ്ലസ്‌ ഉണ്ട് കടന്നു വരൂ ...ആ ലോകത്തേക്ക്

    മറുപടിഇല്ലാതാക്കൂ
  4. ജീവിതം ഡിജിറ്റലൈസ് ചെയ്ത ഈ കാലത്ത് എല്ലാം ഇലക്ട്രൊമാഗ്നാറ്റിക് തരംഗങ്ങളാണ്. മൂർത്തമായരൂപം എല്ലാറ്റിനും നഷ്ടപ്പെട്ടിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ