ഉറക്കുപാട്ട്
നാളത്തെ പുലരിയില്‍ മഴ
പെയ്തോഴിഞ്ഞ വീഥിയില്‍
ഒരു ശിരചേദം നടക്കുന്നതിന് മുന്‍പേ
ഒരുപാട്ടുകൂടി ഞാന്‍ പാടിടട്ടെ
സന്ധ്യകളിലിരുള്‍ മൂടുന്നു
സൂര്യാവര്‍ത്ത ങ്ങളില്‍
ചെന്നിണം പരക്കുന്നു
ഞാനെത്തുന്നിതാ ദുഃഖ ഗാനമായ്
കാണുന്നിതിരുളില്‍ ഞാന്‍
നിങ്ങള്തന് ജീവിത ദുഃഖങ്ങള്‍
കേള്‍ക്കുന്നു പുലരിയില്‍
നിങ്ങള്‍ തന്നഭിലാഷങ്ങള്‍
നിസ്സഹായനാം ഞാനൊന്നു പാടട്ടെ
എല്ലാം മറന്നുറങ്ങുവാനായി
ഏതോ കവിയുടെ പാട്ടിന്
ശീലുകള്‍ രാപ്പാടി പാടവേ
ശുഭ സ്വപ്നവും കണ്ടുറങ്ങീടുക
നിങ്ങളുറങ്ങുന്ന കാര്‍ത്തിക രാവില്‍
മാസ്മര ചുംബന ലഹരിയുമായ്
മരണമെത്തുന്നതിന് മുന്‍പേ
പാടട്ടെ ഞാനൊരുറക്കു പാട്ടു കൂടി
ഏതോ കവിയുടെ പാട്ടിന്
ശീലുകള്‍ രാപ്പാടി പാടവേ
ശുഭ സ്വപ്നവും കണ്ടുറങ്ങീടുക
നിങ്ങളുറങ്ങുന്ന കാര്‍ത്തിക രാവില്‍
മാസ്മര ചുംബന ലഹരിയുമായ്
മരണമെത്തുന്നതിന് മുന്‍പേ
പാടട്ടെ ഞാനൊരുറക്കു പാട്ടു കൂടി
(1987)
നല്ല കവിത.ഇത് പുത്തൻ പ്രഭാതങ്ങളിലേക്കുള്ള ഉണർത്തു പാട്ടാവട്ടെ.ജീവിതം ഇനിയുമുണ്ട്.മരണത്തെപറ്റി ചിന്തിക്കാൻ വരട്ടെ.
മറുപടിഇല്ലാതാക്കൂകവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തതെന്താ.?
ശുഭാശംസകൾ...
ഉറക്കുപാട്ടല്ല, ഉണര്ത്തുപാട്ടത്രെ വേണ്ടൂ.
മറുപടിഇല്ലാതാക്കൂ1987....??